ചേരാനല്ലൂരില്‍ വന്‍ ലഹരിവേട്ട; കഞ്ചാവും എംഡിഎംഎയും പിടികൂടി
Saturday, March 15, 2025 8:28 AM IST
കൊച്ചി: എറണാകുളം ചേരാനല്ലൂരില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ കഞ്ചാവും 120 ഗ്രാം എംഡിഎംഎയും പിടികൂടി. സംഭവത്തില്‍ കൊല്ലം പ്ലാച്ചേരി സ്വദേശി കൃഷ്ണകുമാറിനെ(29) ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തു.
ചേരാനല്ലൂര്‍ മേഖലയില്‍ ഇയാള്‍ സ്ഥിരം ലഹരി എത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്ക് എവിടെനിന്നാണ് ലഹരി കിട്ടുന്നത് എന്നടക്കമുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.