റെയിൽവേ ക്രോസിംഗിൽ ട്രെയിനും ട്രക്കും കൂട്ടിയിടിച്ചു; ആളപായമില്ല
Saturday, March 15, 2025 6:10 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ബോദ്വാഡ് റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ക്രോസിംഗിൽ ട്രെയിനും ട്രക്കും കൂട്ടിയിടിച്ചു. ഇതേതുടർന്ന് ഗതാഗതം തടസപ്പെട്ടു.
ട്രെയിൻ യാത്രികരും ട്രക്ക് ഡ്രൈവറും സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതായും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തെത്തുടർന്ന് ട്രക്ക് രണ്ടായി പിളർന്നു. ട്രക്കിന്റെ മുൻഭാഗം ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങി.
അപകടത്തിൽ ഓവർഹെഡ് ഇലക്ട്രിക് വയറുകൾ ഉൾപ്പെടെയുള്ള റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.