തെലുങ്കാനയിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്
Saturday, March 15, 2025 5:52 AM IST
ഹനുമകൊണ്ട: തെലുങ്കാനയിലെ ഹനുമകൊണ്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച്പേർക്ക് പരിക്ക്. ഒരു ഇന്നോവ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി ഇടിക്കുകയും തുടർന്ന് ഒരു ബൈക്ക് യാത്രികനെ ഇടിക്കുകയുമായിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അപകടമുണ്ടാകാനിടയായ കാര്യങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ഹനുമകൊണ്ട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പറഞ്ഞു.