മധ്യപ്രദേശിൽ വാഹനാപകടം; മൂന്നുപേർ മരിച്ചു
Saturday, March 15, 2025 5:28 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ ഹോളി ആഘോഷത്തിന്ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു.
അക്ഷയ് ലാൽ പട്ടേൽ(45), ബ്രിജേന്ദ്ര പട്ടേൽ(43), ലവ്കുഷ് പട്ടേൽ(20) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാവരും ബന്ധുക്കളാണ്.
കത്രയിൽ നിന്ന് ഗാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വന്തം ഗ്രാമമായ ഗംഭീര്പൂരിലേക്ക് മടങ്ങുകയായിരുന്നു ഇവർ. അപകടത്തെക്കുറിച്ച് നാട്ടുകാരും വഴിയാത്രക്കാരും അറിയിച്ചതിനെ തുടർന്നാണ് വാഹനം കണ്ടെത്തിയത്.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ അടുത്തുള്ള ഗംഗെവ് കമ്മ്യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മൂന്നുപേരും മരിച്ചിരുന്നു.