ഡിജിപി നിയമനം; നടപടികൾ തുടങ്ങി സർക്കാർ
Friday, March 14, 2025 11:05 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി സർക്കാർ. 30 വർഷം പൂർത്തിയാക്കിയ ആറ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ഡിജിപിയോട് ആവശ്യപ്പെട്ടു.
എം.ആർ. അജിത് കുമാർ ഉൾപ്പടെ ആറ് പേരുടെ വിശദാംശങ്ങളാണ് സർക്കാർ തേടിയത്. ഏപ്രിൽ അവസാനം പട്ടിക കേന്ദ്രത്തിന് കൈമാറും.