ചിറയിൻകീഴിൽ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
Friday, March 14, 2025 9:28 PM IST
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴിൽ ആണ് സംഭവം.
സ്നേഹ സുനിലിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീ ശാരദവിലാസം സ്കൂളിലെ വിദ്യാർഥിനിയാണ്.
സോഫ്റ്റ് ബോൾ, ബെയ്സ് ബോൾ താരമാണ് സ്നേഹ. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.