പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ ആനന്ദകുമാറിന് അടിയന്തര ശാസ്ത്രക്രിയ
Friday, March 14, 2025 6:49 PM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് അടിയന്തര ശാസ്ത്രക്രിയ. ഹൃദയദമനിയിൽ ബ്ലോക്ക് കണ്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്.
കേസിൽ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആനന്ദകുമാർ ചികിത്സയിലുള്ളത്.
ആനന്ദകുമാറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ചിരുന്നു.