കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് പിടിയിലായ രാജസ്ഥാന് സ്വദേശിനികൾ ഉജ്ജ്വല ഹോമില്‍നിന്ന് കടന്നുകളഞ്ഞു
Friday, March 14, 2025 4:49 PM IST
കോഴിക്കോട്: ഉജ്ജ്വല ഹോമില്‍ കഴിയുന്ന മൂന്ന് നാടോടി സ്ത്രീകള്‍ കടന്നുകളഞ്ഞു. രാജസ്ഥാന് സ്വദേശികളായ സ്ത്രീകള്‍ രണ്ടുദിവസം മുമ്പാണ് ഉജ്ജ്വല ഹോമില്‍ നിന്ന് കുട്ടികളുമായി രക്ഷപ്പെട്ടത്.
പന്ത്രണ്ടും മൂന്നും വയസുള്ള രണ്ട് കുട്ടികളോടൊപ്പമാണ് സ്ത്രീകള്‍ രക്ഷപ്പെട്ടത്. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് പിടിയിലായവരാണിവര്‍.
തുടർന്ന് ഇവരെ ഉജ്ജ്വല ഹോമിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.