കടന്നൽ കുത്തേറ്റ് തൊഴിലാളികൾക്ക് പരിക്ക്
Friday, March 14, 2025 4:21 PM IST
വെള്ളരിക്കുണ്ട്: കാസർഗോഡ് ബളാൽ അത്തിക്കടവിൽ കടന്നലിന്റെ കുത്തേറ്റ് തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് രാവിലെ മരം മുറിക്കാൻ പോയവർക്കാണ് കുത്തേറ്റത്.
കനകപ്പള്ളിയിലെ ചാമക്കാലിൽ തോമസ് (55), ക്ലായിക്കോട് സ്വദേശി സുജിത്ത്(60), കല്ലം ചിറയിൽ കരീം (52) എന്നിവർക്കാണ് കുത്തേറ്റത്. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സതേടി.
വ്യാഴാഴ്ച മുതലാണ് മരം മുറിക്കാൻ ആരംഭിച്ചത്. ഇന്ന് രാവിലെ ബാക്കി ഭാഗം മുറിക്കുന്നതിനിടെയാണ് കുത്തേറ്റത്.