കളമശേരിയിൽ ലഹരി പിടികൂടിയ സംഭവത്തിൽ രാഷ്ടീയം കലര്‍ത്തുന്നില്ല; സര്‍ക്കാരിന്റെ ലഹരി വിരുദ്ധപോരാട്ടത്തിന് ഒപ്പമുണ്ടെന്ന് കെഎസ്യു
Friday, March 14, 2025 4:02 PM IST
കൊച്ചി: സര്‍ക്കാരിന്റെ ലഹരി വിരുദ്ധപോരാട്ടത്തിന് കെഎസ്യു ഒപ്പമുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യർ. കളമശേരിയിൽ റെയ്ഡിലൂടെ ലഹരി പിടികൂടിയ സര്‍ക്കാരിന്റെ ആര്‍ജവത്തെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കെഎസ്യു രാഷ്ടീയം കലര്‍ത്തുന്നില്ല. കണ്ണില്‍ പൊടിയിടാനാകരുത് നടപടി. പരസ്പരം കരിവാരിതേക്കുന്ന സമീപനം അല്ല വേണ്ടത്.
കെഎസ്യുക്കാര് ഉണ്ടെങ്കില്‍ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യട്ടെ. ആരോപണ വിധേയരായവരുടെ കെഎസ്യു ബന്ധം പരിശോധിക്കും. ലഹരിക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെ എന്നും അലോഷ്യസ് പറഞ്ഞു.