എക്സൈസിന് മുന്നില്‍ പിടിച്ച കൊടിയോ സംഘടനയോ വിഷയമല്ല, ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി രാജേഷ്
Friday, March 14, 2025 12:10 PM IST
കൊച്ചി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവുവേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. ഏതെങ്കിലും സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ ഇതില്‍ ഉണ്ടോ എന്ന് അറിയില്ലെന്നും അതൊന്നും സര്‍ക്കാരിന്റെയും എക്സൈസിന്റെയും മുന്നില്‍ വിഷയമേയല്ലെന്നും മന്ത്രി പറഞ്ഞു.
ഓരോ സംഘടനയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയാണ് കേരളത്തിന് ലഹരിയെ ചെറുത്ത് നില്ക്കാന് സാധിക്കുന്നത്. അരാജക പ്രവണത ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരിലുമുണ്ടാകാം.
ഏതെങ്കിലും സംഘടനയില്‍ ഉള്‍പ്പെട്ടവരുണ്ടോ, ഏതെങ്കിലും കൊടി പിടിച്ചവരുണ്ടോ എന്നതൊന്നും വിഷയമല്ല. ഒരു തരത്തിലുള്ള ഇളവും ഉണ്ടാവില്ല. ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ഇത്തരം ശക്തികളെ അമര്‍ച്ച ചെയ്യുക തന്നെ ചെയ്യും രാജേഷ് വ്യക്തമാക്കി.