യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റ അക്കൗണ്ടുണ്ടാക്കി; പ്രതി പിടിയിൽ
Friday, March 14, 2025 11:06 AM IST
കോഴിക്കോട്: വടകരയിൽ പരസ്യ മോഡലായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയ യുവാവ് അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി പുത്തൻ വീട്ടിൽ മെൽവിൻ വിൻസന്റ് (30) ആണ് പിടിയിലായത്.
സൈബർ ക്രൈം ഇൻസ്പെക്ടർ സി. ആർ. രാജേഷ്കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇയാൾ യുവതിയുടെ ഇൻസ്റ്റഗ്രാം പേജിൽ അശ്ലീല മെസ്സേജുകളും കമന്റുകളും പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ അശ്ലീല ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് പ്രതി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മെസേജ് അയയ്ക്കുകയായിരുന്നു.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.