ദല്ലാൾ നന്ദകുമാറിന്റെ അപകീർത്തി കേസ്: കെ.സുരേന്ദ്രനെതിരായ നടപടികൾക്ക് ഇടക്കാല സ്റ്റേ
Thursday, March 13, 2025 11:06 PM IST
കൊച്ചി: ദല്ലാൾ നന്ദകുമാറിന്റെ അപകീർത്തി കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നടപടികൾക്ക് ഇടക്കാല സ്റ്റേ. കേരള ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ കേസ് നടപടികൾക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. നന്ദകുമാറിനെ കാട്ടുകള്ളനെന്ന് വിളിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാനനഷ്ടകേസ്.