സ്പെഡെക്സ് ഉപഗ്രഹങ്ങളുടെ ഡി-ഡോക്കിംഗ് വിജയകരമാക്കി ഐഎസ്ആർഒ
Thursday, March 13, 2025 1:44 PM IST
ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ സ്പെഡെക്സ് ദൗത്യം വിജയം. സ്പേഡെക്സ് ഡി ഡോക്കിംഗ് ഇന്ന് ഐഎസ്ആർഒ വിജയകരമായി പൂർത്തിയായി. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഡി ഡോക്കിംഗ്.
ഇന്ന് രാവിലെ ഒമ്പതോടെ ഉപഗ്രഹങ്ങളുടെ ഡി-ഡോക്കിംഗ് പൂർത്തിയായത്. ഡോക്കിംഗ് പരീക്ഷണം വിജയിച്ചതോടെ ഈ സാങ്കേതിക വിദ്യ സായത്തമാക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി ഐഎസ്ആർഒ മാറി. റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളിലെ ഏജൻസികളാണ് ഇതിനു മുന്നേ ഈ നേട്ടം കൈവരിച്ചവർ.
ബഹിരാകാശ നിലയം സ്ഥാപിക്കാനും ചന്ദ്രയാൻ 4, ഗഗൻയാൻ ദൗത്യങ്ങളിൽ ഈ ഡോക്കിംഗ് പ്രക്രിയ നിർണായകമാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് സ്പെഡെക്സ് ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയച്ചത്.