ദളിത് എഴുത്തുകാരൻ കെ.കെ. കൊച്ച് അന്തരിച്ചു
Thursday, March 13, 2025 12:29 PM IST
കോട്ടയം: ദളിത് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കോട്ടയം കല്ലറ സ്വദേശിയാണ് കെ.കെ. കൊച്ച്. ‘ദളിതൻ’ എന്ന ആത്മകഥ ശ്രദ്ധേയമാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതക്കൊരു ചരിത്രപഥം, കേരളചരിത്രവും സമൂഹരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാദം, കലാപവും സംസ്കാരവും തുടങ്ങിയവയാണ് മറ്റു കൃതികൾ.
2021ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു.