ഐഎസ്എൽ; ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് മത്സരം സമനിലയിൽ
Wednesday, March 12, 2025 9:59 PM IST
ഹൈദരാബാദ്: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ദൂസൻ ലേഗേത്തോരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. കെ. സൗരവ് ആണ് ഹൈദരാബാദിനായി ഗോൾ സ്കോർ ചെയ്തത്.
ഏഴാം മിനിറ്റിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. തുടർന്ന് 45 ആം മിനിറ്റിലാണ് ഹൈദരാബാദിനായി കെ. സൗരവ് സമനില കണ്ടെത്തിയത്.
ഇതോടെ ബ്ലാസ്റ്റേഴ്സ് 29 പോയിന്റിൽ സീസൺ അവസാനിപ്പിച്ചു. എട്ടാം സ്ഥാനത്ത് ആണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്.