ചോദ്യപേപ്പർ സൂക്ഷിക്കുന്നതിൽ സുരക്ഷാ വീഴ്ച; പ്രിൻസിപ്പലിനും ഓഫീസ് അസിസ്റ്റന്റിനും സസ്പെൻഷൻ
Wednesday, March 12, 2025 4:58 PM IST
തിരുവനന്തപുരം: ഹയർ സെക്കണ്ടറി ചോദ്യപേപ്പർ സൂക്ഷിക്കുന്നതിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ നടപടി. അമരവിള എൽഎംഎസ് എച്ച്എസ്എസ് പ്രിൻസിപ്പൽ, എൽഎംഎസ് യുപിഎസ് ഓഫീസ് അസിസ്റ്റന്റ് എന്നിവരെ സസ്പെൻഡുചെയ്തു.
റോയ് ബി. ജോൺ, ലിറിൻ ഗിൽബർട്ട് എന്നിവർക്കെതിരേയാണ് നടപടി. ചോദ്യപേപ്പർ സൂക്ഷിച്ച മുറിക്കു സമീപം കഴിഞ്ഞ രാത്രി പ്രിൻസിപ്പലിനെയും മറ്റു രണ്ട് പേരെയും സംശയകരമായ സാഹചര്യത്തിൽ കണ്ടിരുന്നു.
തുടർന്ന് ചോദ്യപേപ്പർ ചോർത്താൻ എത്തിയെന്ന് ആരോപിച്ച് നാട്ടുകാർ ഇവരെ തടഞ്ഞുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.