പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റ​ത്ത് യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് കു​ത്തേ​റ്റു. പാ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, സി​നു രാ​ജ്, വി​നീ​ത് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ പ​ത്തു​പേ​രെ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പാ​ല​പ്പു​റം മു​ണ്ട​ൻ​ഞാ​റ​യി​ൽവ​ച്ച് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. പാ​ട​വ​ര​മ്പ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ന് നേ​രെ ടോ​ർ​ച്ച​ടി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.