കൊല്ലം: സിഎസ്‌ഐ പള്ളിവളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി. കൊല്ലം സെന്റ് തോമസ് സിഎസ്‌ഐ പള്ളിയോട് ചേര്‍ന്ന് സെമിത്തേരിക്ക് സമീപമാണ് ദ്രവിച്ചുതുടങ്ങിയ അസ്ഥികൂടം കണ്ടെത്തിയത്.

മനുഷ്യന്റെ അസ്ഥികൂടം തന്നെയാണെന്നാണ് കണ്ടെത്തല്‍. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.

കപ്യാര്‍ അടക്കമുള്ളവരാണ് രാവിലെ സ്യൂട്ടകേസ് കണ്ടെത്തിയത്. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് പോലീസ് പരിശോധന തുടരുകയാണ്.