ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ ഉ​യ​ർ​ന്ന ജാ​തി​യി​ൽ​പെ​ട്ട പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച ദ​ളി​ത് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​ക്ക് വ​ധ​ശി​ക്ഷ.

2018ൽ ​മി​രി​യാ​ൽ​ഗു​ഡ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ന​ൽ​ഗൊ​ണ്ട കോ​ട​തി​യാ​ണ് വാ​ട​ക​ക്കൊ​ല​യാ​ളി സു​ഭാ​ഷ് കു​മാ​ർ ശ​ർ​മ​യ്ക്ക് വ​ധ​ശി​ക്ഷ ന​ൽ​കി​യ​ത്. മ​റ്റ് ആ​റ് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

സ​മ്പ​ന്ന കു​ടും​ബാം​ഗ​മാ​യ അ​മൃ​ത​വ​ർ​ഷി​ണി​യെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പെ​രു​മ​ല്ല പ്ര​ണ​യ് കു​മാ​റി​നെ (23) കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​മൃ​ത വ​ർ​ഷി​ണി​യു​ടെ പി​താ​വ് മാ​രു​തി റാ​വു ആ​ണ് ഒ​രു കോ​ടി രൂ​പ ന​ൽ​കി വാ​ട​ക​ക്കൊ​ല​യാ​ളി​യെ ഏ‍​ർ​പ്പാ​ടു ചെ​യ്ത​ത്.

ഗ​ർ​ഭി​ണി​യാ​യ അ​മൃ​ത​വ​ർ​ഷി​ണി​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​വ​ഴി 2018 സെ​പ്റ്റം​ബ​ർ 14ന് ​പ്ര​ണ​യ് കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​റ് മാ​സം മു​ൻ​പ് മാ​ത്ര​മാ​യി​രു​ന്നു വി​വാ​ഹം.

2019 ജ​നു​വ​രി​യി​ൽ അ​മൃ​ത​വ​ർ​ഷി​ണി ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മാ​രു​തി റാ​വു 2020ൽ ​കു​റ്റ​ത്തി​ൽ പ​ശ്ചാ​ത്ത​പി​ച്ച് ക​ത്തെ​ഴു​തി വ​ച്ച ശേ​ഷം ജ​യി​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തു.

മു​ഹ​മ്മ​ദ് അ​സ്ഗ​ർ അ​ലി, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ബാ​രി, അ​ബ്ദു​ൽ ക​രിം, മാ​രു​തി റാ​വു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ശ്രാ​വ​ൺ കു​മാ​ർ, ഡ്രൈ​വ​ർ എ​സ്. ശി​വ എ​ന്നി​വ​ർ​ക്കാ​ണ് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ.

2003ൽ ​ഗു​ജ​റാ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന ഹ​ര​ൺ പാ​ണ്ഡ്യ​യെ വ​ധി​ച്ച കേ​സി​ൽ വി​ട്ട​യ​യ്ക്ക​പ്പെ​ട്ട പ്ര​തി​ക​ളാ​ണ് മു​ഹ​മ്മ​ദ് അ​സ്ഗ​ർ അ​ലി, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ബാ​രി എ​ന്നി​വ​ർ.