വനിതാ പ്രീമിയര്‍ ലീഗ്; മുംബൈക്ക് ജയം
Monday, March 10, 2025 11:39 PM IST
മുംബൈ: വനിതാ പ്രീമിയര്‍ ലീഗിൽ മുംബൈ ഇന്ത്യന്‍സിന് ജയം. സ്കോർ: മുംബൈ 179/6 ഗുജറാത്ത് 170. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറു വിക്കറ്റ് നഷ്ടത്തിൽ 179 നേടിയപ്പോള്‍ ഗുജറാത്തിന് 170 റൺസിന് എല്ലാവരും പുറത്തായി.
ഇതോടെ ഒമ്പതു റൺസിന്റെ വിജയം മുംബൈ കരസ്ഥമാക്കി. 25 പന്തിൽ 61 റൺസ് നേടിയ ഭാരതി ഫുൽമാലി മാത്രമാണ് ഗുജറാത്ത് നിരയിൽ തിളങ്ങിയത്. ഹര്‍ലീന്‍ ഡിയോള്‍ 24 റൺസും ഫോബെ ലിച്ഫീൽഡ് 22 റൺസും നേടി.
മുംബൈയ്ക്കായി അമേലിയ കെറും ഹെയ്ലി മാത്യൂസും മൂന്നു വിക്കറ്റ് വീതമെടുത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി ഹർമൻപ്രീത് കൗർ 54 റൺസ് നേടി. നാറ്റ് സ്കിവർ (38) മികച്ച പ്രകടനം പുറത്തെടുത്തു.
ഗുജറാത്തിനായി പ്രിയ മിശ്ര, ആഷ്ലേ ഗാർഡ്നർ, കാഷ്വീ ഗൗതം എന്നിവർ ഓരോ വിക്കറ്റ് നേടി. ഹർമൻപ്രീത് കൗറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.