വിദ്വേഷ പരാമർശം: പി.സി.ജോർജിനെതിരെ വീണ്ടും പരാതി
Monday, March 10, 2025 9:51 PM IST
കോട്ടയം: ലൗ ജിഹാദ് പരാമർശത്തിൽ പി.സി.ജോർജിനെതിരെ യൂത്ത്ലീഗ് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പാലായിൽ കെസിബിസിയുടെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത് പി.സി.ജോർജ് വിദ്വേഷ പരാമർശം നടത്തിയെന്നാണ് പരാതി.
ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി.സി. ജോർജിന്റെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നേരത്തെ ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ഈരാറ്റുപേട്ട പോലീസ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു.
ലൗ ജിഹാദ് പരാമർശത്തില്‍ പി.സി.ജോർജിനെതിരെ യൂത്ത്കോൺഗ്രസും തൊടുപുഴ പോലീസിൽ പരാതി നൽകിയിരുന്നു.