ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ല​ട​ക്കം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധം ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ത്രി​ഭാ​ഷാ​ന​യ​ത്തി​ലൂ​ടെ ഹി​ന്ദി ഭാ​ഷ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രേ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഡി​എം​കെ അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധം സ​ഭ​യി​ൽ ഉ​ണ്ടാ​യേ​ക്കും.

ഇ​തി​നു​പു​റ​മെ വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലെ പി​ഴ​വു​ക​ൾ, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം, അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രാ​യ കു​ടി​യേ​റ്റ​ക്കാ​രെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച് തി​രി​ച്ച​യ​ച്ച​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​കും.