ഈ ഫോർമാറ്റിൽനിന്ന് ഒരിടത്തും പോകുന്നില്ല; തത്കാലം വിരമിക്കില്ലെന്ന് രോഹിത്
Monday, March 10, 2025 12:49 AM IST
ദുബായ്: തത്കാലം വിരമിക്കില്ലെന്ന് നായകൻ രോഹിത് ശർമ. ഏകദിനത്തിൽ തുടരുമെന്ന് രോഹിത് വ്യക്തമാക്കി.
ഈ ഫോർമാറ്റിൽനിന്ന് ഒരിടത്തും പോകുന്നില്ല. ഒരു ഭാവി പദ്ധതിയുമില്ല. ഇപ്പോൾ സംഭവിക്കുന്നത് തുടരുമെന്നും രോഹിത് പറഞ്ഞു.
ഭാവിയിലും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. ഐസിസി ചാന്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ നേടിയതിനു പിന്നാലെയാണ് രോഹിത്തിന്റെ പ്രതികരണം.
ഫൈനിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇതോടെ ചാന്പ്യൻസ് ടോഫിയിൽ ഇന്ത്യയുടെ കിരീടങ്ങളുടെ എണ്ണം മൂന്നായി. 2002ലും 2013ലും ഇന്ത്യ ചാന്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയിരുന്നു.
ഫൈനലിൽ ന്യൂസിലൻഡ് ഉയർത്തിയ 252 വിജയലക്ഷ്യം ഒരോവർ ശേഷിക്കെ ഇന്ത്യ മറികടന്നു.നായകൻ രോഹിത് ശർമയുടേയും ശ്രേയസ് അയ്യരുടേയും കെ.എൽ രാഹുലിന്റെയും ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. 76 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.