മലപ്പുറത്ത് പുലിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്
Sunday, March 9, 2025 9:16 AM IST
മലപ്പുറം: മമ്പാട് പുലിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനുനേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 7.30ഓടെയാണ് ആക്രമണമുണ്ടായത്. മുഹമ്മദാലി ബൈക്കിൽ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു. പുലിയുടെ നഖം കൈയിൽ കൊണ്ടാണ് പരിക്കേറ്റത്.
പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.