‌കു​ന്നം​കു​ളം: അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ട്ടി​ത്ത​ടം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. പ​ട്ടി​ത്ത​ടം പൂ​വ്വ​ത്തൂ​ര്‍ വീ​ട്ടി​ല്‍ സ​ത്യ​ൻ (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മ​ങ്ങാ​ട് ജെ​റു​സ​ലേം റോ​ഡി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​റ് ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യ​വും ക​ണ്ടെ​ടു​ത്തു.

മേ​ഖ​ല​യി​ലെ ല​ഹ​രി വി​ല്‍​പ്പ​ന സം​ഘ​ങ്ങ​ളെ ഉ​ന്‍​മൂ​ല​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി എ​ക്‌​സൈ​സ് വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.