ഐഎസ്എൽ: എഫ്സി ഗോവയ്ക്കെതിരെ മോഹൻബഗാൻ സൂപ്പർ ജയന്റിന് ജയം
Saturday, March 8, 2025 11:13 PM IST
കോൽക്കത്ത: ഐഎസ്എല്ലിൽ എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് മോഹൻബഗാൻ വിജയിച്ചത്.
ഗ്രെഗ് സറ്റിവാർട്ടാണ് മോഹൻബഗാന്റെ ഒരു ഗോൾ നേടിയത്. ഗോവ താരം ബോറിസ് സിംഗിന്റെ ഓൺ ഗോളാണ് മോഹൻബഗാന്റെ രണ്ടാമത്തെ ഗോൾ.
വിജയത്തോടെ ലീഗ് ഷീൽഡ് വിജയികളായ മോഹൻബഗാന് 56 പോയിന്റായി. പരാജയപ്പെട്ടെങ്കിലും 48 പോയിന്റുള്ള എഫ്സി ഗോവ തന്നെയാണ് ലീഗ് ടേബളിൽ രണ്ടാമത്.