സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു
Saturday, March 8, 2025 4:08 PM IST
കാസർഗോഡ്: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു. കാസർഗോട്ട് കയ്യൂർ വലിയ പൊയിലിൽ കുഞ്ഞിക്കണ്ണൻ(92) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീടിന് സമീപത്ത് വച്ചാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്.