തെലുങ്കാന ടണൽ ദുരന്തം; രണ്ട് ഇടങ്ങളിൽ മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് കഡാവർ നായ്ക്കൾ
Friday, March 7, 2025 10:01 PM IST
ബംഗളൂരു: തെലുങ്കാന ടണൽ ദുരന്തസ്ഥലത്ത് മനുഷ്യശരീരത്തിന്റെ ഗന്ധം ലഭിച്ച രണ്ട് ഇടങ്ങൾ കണ്ടെത്തി കേരളത്തിൽ നിന്നുള്ള കഡാവർ നായ്ക്കൾ. തുടർന്ന് ഇവിടെ മണ്ണ് കുഴിച്ച് പരിശോധിച്ചപ്പോൾ ദുർഗന്ധം പുറത്ത് വന്നിരുന്നു.
എന്നാൽ ഈ രണ്ട് ഇടങ്ങളിലേക്കും മൺവെട്ടി കൊണ്ട് മാത്രമേ ഇന്നും പരിശോധിക്കാൻ സാധിച്ചുള്ളു. വലിയ യന്ത്രസാമഗ്രികൾ ഇന്നും കൊണ്ട് വരാൻ കഴിഞ്ഞില്ല. ദൗത്യം ഒരു മാസത്തോളം നീളാൻ സാധ്യതയുള്ളതായി തെരച്ചിൽ സംഘം അറിയിച്ചു.
പരിശീലനം ലഭിച്ച കേരള പോലീസിലെ രണ്ട് നായ്ക്കളെയാണ് ദുരന്ത സ്ഥലത്ത് എത്തിച്ചിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർഥനപ്രകാരമാണ് ഇവയെ തെരച്ചിലിനായി എത്തിച്ചത്.