കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​ക്ക് 2024-25 സീ​സ​ണി​ലെ അ​വ​സാ​ന ഹോം ​മ​ത്സ​രം.

ഇ​ന്നു രാ​ത്രി 7.30നു ​മും​ബൈ സി​റ്റി എ​ഫ്‌​സി​യാ​ണ് സീ​സ​ണി​ലെ അ​വ​സാ​ന ഹോം ​മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍. ഇ​തി​നോ​ട​കം പ്ലേ ​ഓ​ഫ് ടി​ക്ക​റ്റ് ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്, സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ജ​യ​ത്തോ​ടെ സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ചി​ന്‍റെ ശി​ക്ഷ​ണ​ത്തി​നു കീ​ഴി​ല്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു സീ​സ​ണി​ല്‍ പ്ലേ ​ഓ​ഫ് ക​ളി​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ, ഏ​റ്റ​വും മോ​ശം സീ​സ​ണു​ക​ളി​ല്‍ ഒ​ന്നാ​ണ് 2024-25. മും​ബൈ സി​റ്റി​ക്ക് എ​തി​രാ​യ​ത് ഉ​ള്‍​പ്പെ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളാ​ണ് കൊ​ച്ചി ക്ല​ബ്ബി​ന് ഈ ​സീ​സ​ണി​ല്‍ ശേ​ഷി​ക്കു​ന്ന​ത്. 22 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഏ​ഴു ജ​യ​വും നാ​ലു സ​മ​നി​ല​യും ന​ല്‍​കി​യ 25 പോ​യി​ന്‍റാ​ണ് സ​മ്പാ​ദ്യം.

ലീ​ഗ് ടേ​ബി​ളി​ല്‍ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. 11 മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ബ്ലാ​സ്റ്റേ​ഴ്‌​സ്, 36 ഗോ​ള്‍ വ​ഴ​ങ്ങി. അ​ടി​ച്ച​ത് 31 ഗോ​ള്‍ മാ​ത്രം. ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ചി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ഗോ​ള്‍ വ്യ​ത്യാ​സം പ്ല​സ് ആ​യി​രു​ന്ന ടീ​മാ​ണ് ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി​രി​ക്കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം.

ഈ​സ്റ്റ് ബം​ഗാ​ള്‍ (2-1), മു​ഹ​മ്മ​ദ​ന്‍ എ​സ് സി (2-1, 3-0), ​ചെ​ന്നൈ​യി​ന്‍ (3-0, 3-1), പ​ഞ്ചാ​ബ് എ​ഫ്‌​സി (1-0), ഒ​ഡീ​ഷ എ​ഫ്‌​സി (3-2) ടീ​മു​ക​ളെ​യാ​ണ് ഈ ​സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് തോ​ല്‍​പ്പി​ച്ച​ത്. അ​തി​ല്‍​ത്ത​ന്നെ മു​ഹ​മ്മ​ദ​നെ​യും ചെ​ന്നൈ​യി​നെ​യും ര​ണ്ട് ത​വ​ണ വീ​തം തോ​ല്‍​പ്പി​ച്ചു.

22 മ​ത്സ​ര​ങ്ങ​ളി​ല്‍ 33 പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്തു​ള്ള മും​ബൈ സി​റ്റി എ​ഫ്‌​സി ഇ​തു​വ​രെ പ്ലേ ​ഓ​ഫ് ബെ​ര്‍​ത്ത് ഉ​റ​പ്പി​ച്ചി​ട്ടി​ല്ല. ഇ​ന്നു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നെ കീ​ഴ​ട​ക്കി​യാ​ല്‍ മും​ബൈ സി​റ്റി​ക്കു പ്ലേ ​ഓ​ഫ് സാ​ധ്യ​ത സ​ജീ​വ​മാ​ക്കി നി​ര്‍​ത്താം.

24 മ​ത്സ​ര​ങ്ങ​ളി​ല്‍ 33 പോ​യി​ന്‍റു​മാ​യി ഒ​ഡീ​ഷ എ​ഫ്‌​സി​യാ​ണ് നി​ല​വി​ല്‍ ആ​റാം സ്ഥാ​ന​ത്ത്. ആ​ദ്യ ആ​റു സ്ഥാ​ന​ക്കാ​ര്‍​ക്കാ​ണ് പ്ലേ ​ഓ​ഫ് ടി​ക്ക​റ്റ് ല​ഭി​ക്കു​ക. 11ന് ​ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്കെ​തി​രേ മും​ബൈ​ക്ക് ഒ​രു മ​ത്സ​രം ശേ​ഷി​ക്കു​ന്നു​ണ്ട്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ അ​വ​സാ​ന എ​തി​രാ​ളി 12ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി​യാ​ണ്.