വനിതാ ഐപിഎൽ; മുംബൈ ഇന്ത്യൻസിന് ജയം
Thursday, March 6, 2025 11:28 PM IST
മുംബൈ: വനിതാ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. യുപി വാരിയേഴ്സിനെ ആറുവിക്കറ്റിന് തകർത്താണ് മുംബൈ വിജയക്കൊടി പാറിച്ചത്.
സ്കോർ: യുപി 150/9, മുംബൈ 153/4 (18.3). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മുംബൈ 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഹെയ്ലി മാത്യൂസിന്റെയും (46 പന്തിൽ 68), നാറ്റ്സിവർ ബ്രൻഡിന്റെയും (23 പന്തിൽ 37) മികച്ച ഇന്നിംഗ്സാണ് മുംബൈയ്ക്ക് തുണയായത്. വാരിയേഴ്സ് നിരയിൽ ജോർജിയോ വോൾ (33 പന്തിൽ 55) മിന്നും പ്രകടനം നടത്തി.
മുംബൈയ്ക്കായി അമേലിയ കെർ അഞ്ചും ഹെയ്ലി മാത്യു രണ്ടും വാരിയേഴ്സിനായി ഗ്രേയ്സ് ഹാരിസ് രണ്ടു വിക്കറ്റും വീഴ്ത്തി. ഹെയ്ലി മാത്യൂനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.