രാഹുൽ ഗാന്ധിക്ക് 200 രൂപ പിഴയിട്ട് കോടതി
Thursday, March 6, 2025 4:17 PM IST
ലക്നോ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 200 പിഴയിട്ട് കോടതി. സവർക്കർക്കെതിരെ അപകീർത്തി പ്രസംഗം നടത്തിയെന്ന കേസിൽ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്തതിനാണ് രാഹുൽ ഗാന്ധിക്ക് 200 രൂപ ലക്നോ കോടതി പിഴയിട്ടത്.
2022ലെ ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ അകോളയിൽ വച്ച് സവർക്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാണ് കേസ്. ലക്നോ അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് അലോക് വർമയാണ് രാഹുലിന് പിഴ ചുമത്തിയത്.
അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തത്. കേസിൽ ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറിൽ ജഡ്ജി അലോക് വർമ്മ ഉത്തരവിട്ടിരുന്നു. രാഹുൽ സമൂഹത്തിൽ വിദ്വേഷം പടർത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ.