കൊ​ച്ചി: ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡി​ൽ ട്രാ​വ​ല​ർ സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്രി​ക​യാ​യ വ​രാ​പ്പു​ഴ ഒ​ള​നാ​ട് സ്വ​ദേ​ശി​നി സു​നി​ത വി​ല്യം (42) ആ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ഒ​ള​നാ​ട് സ്വ​ദേ​ശി പി.​എ​സ്. ലൈ​ജു (41)വി​നെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ‌ചു​ണ​ങ്ങം​വേ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ള​നി​പ്പ​ടി​ക്ക് സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി 8.45ഓ​ടെ​യാ​ണ് അ​പ​ക​ടം. ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സി​നെ സ്കൂ​ട്ട​ർ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​ർ ദി​ശ​യി​ൽ നി​ന്നു വ​ന്ന ട്രാ​വ​ല​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ സു​നി​ത വി​ല്യം മ​രി​ച്ചു.

ഇ​ടി​ച്ച ശേ​ഷ​വും 30 മീ​റ്റ​റോ​ളം മു​ന്നോ​ട്ട് നീ​ങ്ങി​യ ശേ​ഷ​മാ​ണ് ട്രാ​വ​ല​ർ നി​ന്ന​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സു​നി​ത​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.