മലക്കപ്പാറയിലെ കാട്ടുപോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന ജാര്‍ഖണ്ഡ് സ്വദേശി മരിച്ചു
Thursday, March 6, 2025 9:14 AM IST
തൃശൂർ: മലക്കപ്പാറ എസ്റ്റേറ്റിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി സഞ്ജയ്(22) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഞായറാഴ്ച വൈകീട്ട് ഏഴോടെ അടുത്തുള്ള കടയിൽ സാധാനം വാങ്ങിയ ശേഷം മറ്റ് നാല് പേർക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇയാളെ കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.