ലണ്ടനിൽ എസ്. ജയശങ്കറിനു നേരെ ആക്രമണ ശ്രമം; ഖലിസ്ഥാൻ വാദികൾ വാഹനത്തിനു നേരെ പാഞ്ഞടുത്തു, ഇന്ത്യൻ പതാക കീറിയെറിഞ്ഞു
Thursday, March 6, 2025 7:54 AM IST
ലണ്ടൺ: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു നേരെ ആക്രമണ ശ്രമം. ലണ്ടനിൽവച്ചാണ് ആക്രമണശ്രമമുണ്ടായത്. ഖലിസ്ഥാൻ വാദികൾ ആണ് ജയശങ്കറിനു നേരേ ആക്രമണ ശ്രമം നടത്തിയതെന്നാണ് വിവരം.
ജയശങ്കറിന്റെ വാഹനത്തിനു നേരെ അക്രമികൾ പാഞ്ഞടുത്തതായും ഇന്ത്യൻ പതാക കീറിയെറിഞ്ഞതായുമാണ് വിവരം. സംഭവത്തിൽ ഇന്ത്യ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്.