തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്രെ​യി​ൻ അ​ട്ടി​മ​റി ശ്ര​മം എ​ന്ന് സം​ശ​യം. റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്ന് ഇ​രു​മ്പ് തൂ​ൺ ക​ണ്ടെ​ത്തി. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ആ​ണ് സം​ഭ​വം.

പു​ല​ർ​ച്ചെ നാ​ലി​ന് ക​ട​ന്നു​പോ​യ ഗു​ഡ്സ് ട്രെ​യി​ൻ ട്രാ​ക്കി​ൽ വ​ച്ചി​രു​ന്ന ഇ​രു​മ്പ് തൂ​ണി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ട്രാ​ക്കി​ൽ കി​ട​ന്നി​രു​ന്ന മ​ര​ത്ത​ടി​യി​ൽ ട്രെ​യി​ൻ ത​ട്ടി​യ​താ​യാ​ണ് ലോ​ക്കോ പൈ​ല​റ്റ് ആ​ർ​പി​എ​ഫി​നെ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പാ​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​രു​മ്പ് തൂ​ൺ ആ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.