തൃശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ; അട്ടിമറി ശ്രമം എന്ന് സംശയം
Thursday, March 6, 2025 7:43 AM IST
തൃശൂർ: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം എന്ന് സംശയം. റെയിൽവേ ട്രാക്കിൽനിന്ന് ഇരുമ്പ് തൂൺ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം ആണ് സംഭവം.
പുലർച്ചെ നാലിന് കടന്നുപോയ ഗുഡ്സ് ട്രെയിൻ ട്രാക്കിൽ വച്ചിരുന്ന ഇരുമ്പ് തൂണിൽ തട്ടുകയായിരുന്നു. എന്നാൽ ട്രാക്കിൽ കിടന്നിരുന്ന മരത്തടിയിൽ ട്രെയിൻ തട്ടിയതായാണ് ലോക്കോ പൈലറ്റ് ആർപിഎഫിനെ അറിയിച്ചത്.
തുടർന്ന് ആർപിഎഫ് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് പാളത്തിൽ ഉണ്ടായിരുന്നത് ഇരുമ്പ് തൂൺ ആണെന്ന് വ്യക്തമായത്.