നോട്ട് ഇരട്ടിപ്പിക്കൽ തട്ടിപ്പ്; ഇടുക്കിയിൽ ഒരാൾ പിടിയിൽ
Thursday, March 6, 2025 6:58 AM IST
ഇടുക്കി: നോട്ട് ഇരട്ടിപ്പിച്ച് നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടാം പ്രതി പിടിയിൽ. ഇടുക്കി വാഴത്തോപ്പിൽ ആണ് സംഭവം.
തമിഴ്നാട് വിരുദനഗര്‍ മല്ലിയുള്ളൂര്‍പ്പെട്ടി അയ്യനാര് (69) നെയാണ് പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിന് ശേഷം പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികള്‍ ഇത്തരത്തില്‍ സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. അയ്യനാരാണ് തട്ടിപ്പിനുള്ള നോട്ടുകെട്ടുകളും, മറ്റ് സംവിധാനങ്ങളും ക്രമീകരിക്കുന്നത്. ഒന്നാം പ്രതി മുരുകന് ഒളിവിലാണ്.