വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു
Thursday, March 6, 2025 6:28 AM IST
ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. പള്ളിപ്പാട് നീണ്ടൂർ ദ്വാരകയിൽ ഋഷികേശ് ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 12 ന് ശേഷം പള്ളിപ്പാട് കോളാച്ചിറ പാലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഉത്സവത്തിന് പോയ ശേഷം തിരികെ വരുന്ന വഴിയാണ് അപകടമുണ്ടായത്.
ഋഷികേശ് ഓടിച്ചിരുന്ന സ്കൂട്ടർ റോഡിൽ നിന്ന് തെന്നി മാറി സമീപത്തുള്ള മതിലിൽ ഇടിച്ചുകയറുകയായിരുന്നു. അപകടമുണ്ടായി മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ നടക്കാനിറങ്ങിയവരാണ് പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടക്കുന്ന ഋഷികേശിനെ കണ്ടത്.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.