കോ​ഴി​ക്കോ​ട്: മി​ഠാ​യി​യു​ടെ രൂ​പ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ പൊ​റ്റ​മ​ലി​ൽ ആ​ണ് സം​ഭ​വം.

ഉ​ത്ത​ര്‍ പ്ര​ദേ​ശ് സ്വ​ദേ​ശി ആ​കാ​ശ് ആ​ണ് പി​ടി​യി​ലാ​യ​ത്. 31 ല​ഹ​രി മി​ഠാ​യി​ക​ള്‍ പ്ര​തി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു.

ഇ​തിന് തൊ​ണ്ണൂ​റ്റി​യാ​റ് ഗ്രാം ​തൂ​ക്കം വ​രും. പെ​ട്ടി​ക്ക​ട​യി​ലൂ​ടെ​യാ​ണ് ഇ​വ വി​ൽ​പ്പ​ന ന​ട​ത്തി​യിരുന്നത്.