വിദ്യാർഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ
Wednesday, March 5, 2025 11:43 PM IST
കൊച്ചി: വിദ്യാർഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിലുണ്ടായ സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻഡു ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു.
എസ്.ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ്. ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. അധ്യാപികയായ ആർ.എസ്.രാജിയെയാണ് സ്ഥലം മാറ്റിയത്. സംഭവത്തിനു പിന്നാലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെയും ഡിഇഒ, എഇഒ ഓഫീസിലെയും ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലും സ്കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചു.
വിദ്യാർഥിനിക്കു നേരെ ക്രൂരമായ ആക്രമണമുണ്ടായിട്ടും അധ്യാപകർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.