യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി
Wednesday, March 5, 2025 10:58 PM IST
ന്യൂഡല്‍ഹി: യുഎഇയില്‍ കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്ന രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, പെരുംതട്ട വളപ്പില്‍ മുരളീധരന് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇവരുടെ ദയാഹര്‍ജികള്‍ യുഎഇയിലെ പരമോന്നത കോടതി തള്ളിയിരുന്നു. യുഎഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയുള്ള കേസ്. മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്. ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയ വിവരം ഫെബ്രുവരി 28-ാം തീയതിയാണ് യുഎഇ അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്.
സാധ്യമായ എല്ലാ നിയമ സഹായവും ഇരുവർക്കും നൽകിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.