ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ
Wednesday, March 5, 2025 10:21 PM IST
ലാഹോർ: ഐസിഎസി ചാന്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ കടന്ന് ന്യൂസിലൻഡ്. ലാഹോറിൽ നടന്ന സെമിയിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തകർത്തു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡ് ഇന്ത്യയെ നേരിടും.
ന്യൂസിലൻഡ് ഉയർത്തിയ 363 വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 312 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 312 റൺസെടുത്തത്. സെഞ്ചുറി നേടിയ ഡേവിഡ് മില്ലർ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

നായകൻ തെംബ ബാവുമ 56 റൺസും വാൻ ഡർ ഡസൻ 69 റൺസുമെടുത്തു. ന്യൂസിലൻഡിന് വേണ്ടി നായകൻ മിച്ചൽ സാന്റ്നർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മാറ്റ് ഹെന്റിയും ഗ്ലെൻ ഫിലിപ്പ്സും രണ്ട് വിക്കറ്റ് വീതവും മൈക്കൽ ബ്രെയ്വെലും രചിൻ രവിന്ദ്രയും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 362 റൺസ് എടുത്തത്. സെഞ്ചുറി നേടി കെയ്ൻ വില്ല്യംസണിന്റെയും രചിൻ രവീന്ദ്രയുടേയും ഗ്ലെൻ ഫിലിപ്പ്സിന്റെയും ഡാരൽ മിച്ചല്ലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ന്യൂസിലൻഡ് മികച്ച സ്കോർ എടുത്തത്.
108 റൺസെടുത്ത രചിൻ രചീന്ദ്രയാണ് കിവീസിന്റെ ടോപ് സ്കോറർ. 101 പന്തിൽ 13 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു രചിന്റെ ഇന്നിംഗ്സ്. കെയ്ൻ വില്ല്യംസൺ 102 റൺസാണ് എടുത്തത്. 94 പന്തിൽ 10 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു വില്ല്യംസണിന്റെ ഇന്നിംഗ്സ്. ഡാരൽ മിച്ചലും ഗ്ലെൻ ഫിലിപ്പ്സും 49 റൺസ് വീതമാണ് എടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എൻഗിഡി മൂന്ന് വിക്കറ്റ് എടുത്തു. കഗീസോ റബാഡ രണ്ട് വിക്കറ്റുകളും വിയാൻ മുൾഡർ ഒരു വിക്കറ്റും വീഴ്ത്തി.