ഐഎസ്എൽ: ജംഷഡ്പുരിനെ വീഴ്ത്തി ഒഡീഷ
Wednesday, March 5, 2025 9:38 PM IST
ജംഷഡ്പുർ: ഐഎസ്എല്ലിൽ ജംഷ്ഡ്പുരിനെതിരായ മത്സരത്തിൽ ഒഡീഷ എഫ്സിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷ വിജയിച്ചത്.
ഒഡീഷയ്ക്ക് വേണ്ടി ഹ്യൂഗോ ബൗമസ് രണ്ടു ഗോളുകളും ഡോറി ഒരു ഗോളും നേടി. ജംഷഡ്പുരിനായി ജോർദാൻ മുറേയും സ്റ്റീഫൻ ഈസേയും ആണ് ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഒഡീഷയ്ക്ക് 33 പോയിന്റായി. ഐഎസ്എൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ഒഡീഷ.