ഇടക്കൊച്ചിയില്‍ ഇടഞ്ഞ ആനയെ തളച്ചു
Wednesday, March 5, 2025 8:27 PM IST
കൊച്ചി: ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ രണ്ടരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു. ബുധനാഴ്ച വൈകുന്നേരം ജ്ഞാനോദയം സഭ ക്ഷേത്രത്തിന് സമീപം ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്.
തിടമ്പ് ഏറ്റുന്നതിനു മുൻപ് കുളിപ്പിക്കുന്നതിനായി എത്തിച്ചപ്പോൾ ആന ഇടയുകയായിരുന്നു. ഇടഞ്ഞോടിയ ആന ക്ഷേത്ര വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു. ക്ഷേത്രത്തിന്റെ മതിലും ആനയുടെ ആക്രമണത്തിൽ തകർന്നു.
ആനയെ ആദ്യം തളച്ചെങ്കിലും പിന്നീട് ചങ്ങല പൊട്ടിക്കുകയും വീണ്ടും അക്രമാസക്തനാവുകയുമായിരുന്നു. തളയ്ക്കാനെത്തയവർക്ക് നേരെ ആന പാഞ്ഞടുത്തു. പിന്നീട് കൂടുതൽ പാപ്പാൻമാരെത്തി ആനയെ തളയ്ക്കുകയായിരുന്നു.