കൊ​ല്ലം : സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത്‌ കൊ​ടി​യേ​റി. ദീ​പ​ശി​ഖാ പ​താ​ക ജാ​ഥ​ക​ളും കൊ​ടി​മ​ര ജാ​ഥ​യും ആ​ശ്രാ​മം മൈ​താ​നി​യി​ൽ സം​ഗ​മി​ച്ച​തോ​ടെ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ പാ​താ​ക ഉ​യ​ർ​ത്തി.

കൊ​ടി​മ​രം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എ​ള​മ​രം ക​രീം ഏ​റ്റു​വാ​ങ്ങി. പ​താ​ക കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി​യും ദീ​പ​ശി​ഖ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​പി.​രാ​മ​കൃ​ഷ്ണ​നും ഏ​റ്റു വാ​ങ്ങി.

ക​യ്യൂ​ർ, വ​യ​ലാ​ർ, ശൂ​ര​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ക്ത​സാ​ക്ഷി കു​ടീ​ര​ങ്ങ​ളി​ൽ​നി​ന്ന് തു​ട​ങ്ങി​യ പ​താ​ക, ദീ​പ​ശി​ഖ, കൊ​ടി​മ​ര ജാ​ഥ​ക​ളാ​ണ് പൊ​തു​സ​മ്മേ​ള​ന ന​ഗ​രി​യാ​യ ആ​ശ്രാ​മം മൈ​താ​ന​ത്തെ സീ​താ​റാം യെ​ച്ചൂ​രി ന​ഗ​റി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

മ​ധു​ര​യി​ൽ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ആ​റു വ​രെ ന​ട​ക്കു​ന്ന 24-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യി മാ​ർ​ച്ച് ഒ​മ്പ​തു വ​രെ​യാ​ണ്‌ സം​സ്ഥാ​ന സ​മ്മേ​ള​നം. വ്യാ​ഴാ​ഴ്ച കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ൻ ന​ഗ​റി​ൽ ചേ​രു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം പൊ​ളി​റ്റ്‌​ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.

44 നി​രീ​ക്ഷ​ക​രും അ​തി​ഥി​ക​ളും ഉ​ൾ​പ്പ​ടെ 530 പേ​രാ​ണ് ഇ​ത്ത​വ​ണ പ്ര​തി​നി​ധി​ക​ളാ​യി​ട്ടു​ള്ള​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഒ​മ്പ​തി​ന് ര​ണ്ട​ര ല​ക്ഷം പേ​ർ അ​ണി​നി​ര​ക്കു​ന്ന റാ​ലി ന​ട​ക്കും.