പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ
Wednesday, March 5, 2025 6:30 PM IST
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശിനി ഗ്രീഷ്മ ജി. ഗിരീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.