പ്രായപരിധി ഓരോ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം: പ്രകാശ് കാരാട്ട്
Wednesday, March 5, 2025 4:46 PM IST
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെ പ്രായപരിധി ഓരോ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് പൊളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ പ്രായപരിധിയാണ്.
സംസ്ഥാനസമിതിയാണ് ഇത് തീരുമാനിക്കുക. കേരളത്തില്‍ 75 ആണെങ്കിൽ തമിഴ്നാട്ടില്‍ 72 ഉം മധ്യപ്രദേശില്‍ 70 മാണ് പ്രായപരിധിയായി നിശ്ചയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രകമ്മിറ്റിയിലേക്കുള്ള പ്രായപരിധി കേന്ദ്രകമ്മിറ്റി തീരുമാനിക്കും. കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങാനിരിക്കെ പ്രായപരിധി സംബന്ധിച്ച് കാരാട്ട് നിലപാട് വ്യക്തമാക്കിയത്.