ആലുവയിൽ സ്കൂട്ടറിൽ ടോറസ് ഇടിച്ചു; യുവാവ് മരിച്ചു
Wednesday, March 5, 2025 4:21 PM IST
ആലുവ: ആലുവയിൽ സ്കൂട്ടറിൽ ടോറസ് ഇടിച്ച് അപകടം. ആലങ്ങാട് സ്വദേശി റാഷിദ് അപകടത്തിൽ മരിച്ചു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ആലുവ പറവൂർ കവലയിലാണ് അപകടം നടന്നത്.
റാഷിദ് സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ റാഷിദിന്റെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങി.