നാല് ദിവസം നാല് നിലപാട്, അതാണ് നിലപാടിന്റെ രാജകുമാരൻ; ഗോവിന്ദനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Wednesday, March 5, 2025 3:43 PM IST
തിരുവനന്തപുരം: മദ്യപാനവുമായി ബന്ധപ്പെട്ട പാർട്ടി നിലപാട് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് രാഹുൽ ഗോവിന്ദനെ ട്രോളിയത്.
‘നാല് ദിവസം നാല് നിലപാട്, അതാണ് നിലപാടിന്റെ രാജകുമാരൻ… സത്യത്തിൽ….!!’എന്നായിരുന്നു രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടുത്തടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന ഗോവിന്ദന്റെ പ്രസ്താവനകളുടെ പോസ്റ്റർ പങ്കുവച്ചായിരുന്നു പരിഹാസം.
പാർട്ടി അംഗങ്ങൾ മദ്യപിക്കരുതെന്നും കുടിച്ചാൽ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്നും ചൊവ്വാഴ്ച പറഞ്ഞ ഗോവിന്ദൻ, പാർട്ടി അനുഭാവികൾ മദ്യപിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു.